തിരുനെല്ലി:വീട്ടുമുറ്റത്തെത്തിയ കാട്ടാന ഗൃഹനാഥന് നേരെ പാഞ്ഞടുക്കുകയും ബൈക്ക് അടിച്ച് തെറിപ്പിക്കുകയും ചെയ്തതായി പരാതി. തിരുനെല്ലി അരണപ്പാറയിലെ കെബി ഹംസയുടെ വീട്ടുമുറ്റത്താണ് ഇന്നലെ രാത്രി കാട്ടാനയെത്തിയത്. ശബ്ദം കേട്ട് വാതില്‍ തുറന്നപ്പോള്‍ കാട്ടാന തന്റെ നേരെ പാഞ്ഞടുത്തതായും മുറ്റത്ത് ബൈക്ക് ഉണ്ടായതു കൊണ്ട് മാത്രമാണ് താന്‍ രക്ഷപ്പെട്ടതെന്നും ഹംസ പറഞ്ഞു. തുടര്‍ന്ന് തുമ്പികൈ കൊണ്ട് കാട്ടാന ബൈക്ക് അടിച്ചു തെറുപ്പിച്ചു. ഉടനെ വീട്ടുകാര്‍ അപ്പപ്പാറ ഫോറസ്റ്റ് ഓഫീസില്‍ വിവരമറിയിക്കുകയും ഉടന്‍ തന്നെ സ്ഥലത്തെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ആനയെ തുരത്തുകയുമായിരുന്നു.
തിരുനെല്ലിയിൽ കാട്ടാനയുടെ ആക്രമണം;ബൈക്ക് അടിച്ചു തെറുപ്പിച്ചു ഗൃഹനാഥന് നേരെ പാഞ്ഞടുത്തു.
