മാനന്തവാടി: മാനന്തവാടി താന്നിക്കല്‍ സ്വദേശിനിയായ അലീന എലിസബത്തിന് കെമിസ്ട്രിയില്‍ (പോളിമര്‍ കെമിസ്ട്രി) ഗവേഷണം നടത്തുന്നതിന് സറെ യൂണിവേഴ്‌സിറ്റിയുടെയും നെതര്‍ലന്റ് ആസ്ഥാനമായ കമ്പനിയുടെയും സംയുക്തമായുള്ള 1.8 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പ് ലഭിച്ചു. ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്‌സിറ്റിയിലാണ് അലീനക്ക് പി.എച്ച്.ഡിഗവേഷണത്തിനായി പ്രവേശനം ലഭിച്ചിരിക്കുന്നത്.ബാംഗ്‌ളൂര്‍ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഒന്നാം റാങ്കോടെ കെമിസ്ട്രിയില്‍ എംഎസ്‌സി പൂര്‍ത്തിയാക്കിയ അലീനക്ക് പി.എച്ച്.ഡി പഠനത്തിന് ഇന്ത്യാ ഗവണ്‍മെന്റിന്റെ ( ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സയന്‍സ് & ടെക്‌നോളജി ഫെലോഷിപ്പ് ) ഇന്‍സ്പയര്‍ സ്‌കോളര്‍ഷിപ് ലഭിച്ചിരുന്നു. കണ്ണൂര്‍ കേളകം കൃഷി ഓഫീസര്‍ കെ.ജി സുനിലിന്റെയും തിരുനെല്ലി ഗ്രാമ പഞ്ചായത്ത് സീനിയര്‍ ക്ലര്‍ക്ക് എം.ജെ ഫിലോമിനയുടെയും മകളാണ് അലീന