തലപ്പുഴ : ഉറങ്ങിക്കിടന്ന ഭാര്യയെ തീയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെ തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. വാളാട് കാഞ്ഞായി വീട്ടിൽ കെ. മുനീർ (48)ആണ്. കഴിഞ്ഞ ദിവസം 17ന് രാത്രിയാണ് സംഭവം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ എസ്.എച്ച്.ഒ കെ.പി ശ്രീഹരിയുടെ നേതൃത്വത്തിൽ അസി. സബ് ഇൻസ്പെക്ടർമാരായ റോയ് തോമസ്, വിജയലക്ഷ്മി, ഷൈജു തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ജമാലുദ്ദീൻ, സിവിൽ പോലീസ് ഓഫീസർ അബ്ദുൾ വാജിദ് തുടങ്ങിയവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
ഉറങ്ങിക്കിടന്ന ഭാര്യയെ തീയിട്ട് കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ
