മാനന്തവാടി: യാത്രക്കാരനിൽ നിന്നും അമിത കൂലി വാങ്ങിയ ഓട്ടോറിക്ഷയുടെ പെർമിറ്റ് ആർ ടി ഒ റദ്ദാക്കി. മാനന്തവാടി വള്ളിയൂർക്കാവ് സ്റ്റാൻഡിലെ KL 12 M 7876 നമ്പറിലുള്ള വാഹനത്തിൻ്റെ പെർമിറ്റാണ് ജോയിൻ്റ് ആർ ടി ഒ പി.ആർ മനു സസ്പെൻഡ് ചെയ്തത്. വള്ളിയൂർ കാവിൽന്നിന്നും വിളിച്ച ഓട്ടോ ആണ് 23.75 രൂപ അമിത കൂലിയായി വാങ്ങിയത്. പരാതിയിൻ മേൽ ഓട്ടോ ഡ്രൈവറേയും പരാതികാരനെയും കൂടികാഴ്ച്ചക്ക് വിളിക്കുകയും തുടർന്ന് ഓട്ടോ ഡ്രൈവർ കുറ്റം സമ്മതിക്കുകയായിരുന്നു. പരാതിക്കാരനിൽ നിന്നും അമിതമായി വാങ്ങിയ കൂലി തിരിച്ചു നൽകാമെന്നും റോഡിന്റെ ശോചനീയാവസ്ഥ കാരണമാണ് അമിത കൂലി ഈടാക്കിയതെന്നും ഡ്രൈവർ പറഞ്ഞു.