പുൽപ്പള്ളി: ബത്തേരി എക്സൈസ് റെയിഞ്ച് പാർട്ടി പുൽപ്പള്ളി ടൗൺ ഭാഗത്ത് നടത്തിയ പരിശോധനയിൽ ഓട്ടോയിൽ കടത്തുകയായിരുന്ന 8 ലിറ്റർ മദ്യം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഇരുളം അങ്ങാടിശ്ശേരി സ്വദേശി മുകളേൽ വീട്ടിൽ സജിമോൻ എം റ്റി (56) യെ അറസ്റ്റ് ചെയ്തു.
പ്രിവന്റീവ് ഓഫീസർ മനോജ്‌കുമാർ, പി കെ യുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റിവ് ഓഫീസർ വിനോദ് പി ആർ സിവിൽ എക്സൈസ് ഓഫീസർമാരായ അമൽ തോമസ് എം ടി, അനിൽ എ, നിക്കോളാസ് ജോസ് എന്നിവരും ഉണ്ടായിരുന്നു