പനമരം : പനമരം ചങ്ങാടക്കടവ് കൊറ്റില്ലത്തെ പമ്പ് ഹൗസ് പ്രദേശത്തെ സ്വകാര്യവ്യക്തിയുടെ തോട്ടത്തിൽ നാലോളം കാട്ടാനകൾ തമ്പടിച്ചു. നീണ്ട ഇടവേളക്ക് ശേഷമാണ് ചങ്ങാടക്കടവിൽ കാട്ടാനകൾ കൂട്ടമായി എത്തുന്നത്. ഇന്നലെ രാവിലെയാണ് കാട്ടാനകൾ ചങ്ങാടക്കടവിൽ എത്തിയത്.പ്രദേശത്ത നിരവധി കവുങ്ങുകളും,തെങ്ങുകളും പിഴുതെറിഞ്ഞു. കാട്ടാനകളെ തുരത്താൻ ശ്രമം നടന്നുകൊണ്ടിരിക്കുകയാണെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.ബേഗൂർ റെയ്ഞ്ച് ഓഫീസർ രാജേഷ് ,മാനന്തവാടി റെയിഞ്ച് ഓഫീസർ റോസ് മേരി, പനമരം പോലീസ് എന്നിവർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്
പനമരം ചങ്ങാടക്കടവ് ജനവാസമേഖലയിൽ വീണ്ടും കാട്ടാനക്കൂട്ടം
