സുൽത്താൻബത്തേരി: മുത്തങ്ങ പോലീസ് ചെക് പോസ്റ്റിൽ കഴിഞ്ഞ ദിവസം വാഹന പരശോധനക്കിടെ 30 ഗ്രാം ഹാഷിഷ് ഓയിലും, 12 ഗ്രാം കഞ്ചാവും പിടികൂടി. നൂൽപുഴ കോഴിക്കൽ വീട്ടിൽ ഹക്കിം, കണ്ണൂർ അഞ്ചരക്കണ്ടി അമ്പാടി വീട്ടിൽ എം.കെ വിജിൽ എന്നിവരെ ബത്തേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സി.എം സാബുവിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ഇവർ സഞ്ചരിച്ച വാഹനവും പിടിച്ചെടുത്തു.
കഞ്ചാവും ഹാഷിഷ് ഓയിലുമായി 2 പേർ പോലീസ് പിടിയിൽ
