വയനാട് പനമരം ചങ്ങാടക്കടവിലെത്തിയ ആനക്കൂട്ടം വെള്ളിയാഴ്ച രാത്രിയോടെ വനത്തിലേക്ക് മടങ്ങി. പുഴയ്ക്കടുത്ത് ചങ്ങാടക്കടവിൽ കൊറ്റില്ലത്തിനു സമീപം സ്വകാര്യതോട്ടത്തിലാണ് നാല് കൊമ്പനാന ഇറങ്ങിയത്. ഇന്നലെ രാവിലെയാണ് കാട്ടാനകൂട്ടത്തെ ജനങ്ങൾ കണ്ടത് ഇത് ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. വലിയ തോതിൽ കൃഷിനാശം വരുത്തിയ ആനകളെ തുരത്താൻ വനപാലകർ നടത്തിയ ശ്രമം സന്ധ്യയാകുവോളം വിജയിച്ചിരുന്നില്ല. ദീർഘകാലത്തിനുശേഷമാണ് ചങ്ങാടക്കടവിൽ ആനക്കൂട്ടം എത്തിയതെന്നു പ്രദേശവാസികൾ പറഞ്ഞു.ഇന്നലെ രാത്രിയോടെ കാട്ടാനക്കൂട്ടം കാട്ടിലേക്ക് മടങ്ങിയത് പ്രദേശവാസികൾക്ക് ആശ്വാസമായി.