വയനാട്മുട്ടിലിൽ ഭിന്നശേഷിക്കാരൻ സഞ്ചരിച്ച മുച്ചക സ്‌കൂട്ടറിൽ ബൈക്കിടിച്ച് യാത്രികൻ മരിച്ചു. മേപ്പാടി നെടുമ്പാല സ്വദേശി പാൽ രാജ് ആണ് മരിച്ചത്. 58 വയസ്സായിരുന്നു. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അപകടം. മുച്ചക്ര സ്കൂട്ടർ ഓടിച്ചു വന്നിരുന്ന പാൽരാജ് റോഡിന്റെ എതിർ ദിശയിലേക്ക് വാഹനം തിരിക്കാൻ ശ്രമിക്കുന്നതിനിടെ പിറകിൽ വന്ന ബൈക്ക് പാൽരാജിന്റെ വാഹനത്തിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പരിക്കേറ്റ പാൽരാജിനെ കൽപ്പറ്റ ജനറൽ ആശുപത്രിയിലെത്തിച്ചു വെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽപെട്ട ബൈക്ക് യാത്രികർക്കും പരിക്കേറ്റിട്ടുണ്ട്
സ്‌കൂട്ടറിൽ ബൈക്കിടിച്ച് യാത്രികൻ മരിച്ചു.
