കുവൈത്ത് സിറ്റി: ഫര്‍വാനിയയിലെ തീപിടിത്തത്തില്‍ അഞ്ച് പേര് മരിച്ചു. എല്ലാവരും സിറിയന്‍ പൗരൻമരാണ്. സിറിയന്‍ കുടുംബം താമസിച്ച കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഈ കുടുംബത്തിലെ ഭര്‍ത്താവ്, ഭാര്യ, രണ്ട് കുട്ടികള്‍ എന്നിവരാണ് മരിച്ചത്.ഇവരുടെ ഫ്ളാറ്റിന് സമീപം താമസിച്ചിരുന്ന അംഗപരിമിതനായ ഒരാളും മരിച്ചു. തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുക മൂലം ശ്വാസതടസം അനുഭവപ്പെട്ടാണ് അന്ത്യം. പരിക്കേറ്റവര്‍ ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലാണ്.