കൊച്ചി: പിറന്നാൾ ആഘോഷിക്കാനുള്ള കേക്ക് വാങ്ങാൻ പോകുന്നതിനിടെ നിർത്തിയിട്ട ഓയിൽ ടാങ്കർ ട്രെയിനിന് മുകളിൽ കയറിയ 17കാരൻ ഷോക്കേറ്റ് മരിച്ചു. പോണേക്കര സ്വദേശി ആൻ്റണി ജോസ് ആണ് മരിച്ചത്. ഷോക്കേറ്റ് ഗുരുതര പൊള്ളലേറ്റ ആൻ്റണി രാത്രി എട്ടുമണിയോടെ മരണപ്പെടുകയായിരുന്നു
ഇടപ്പള്ളി റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം. പിറന്നാൾ ആഘോഷിക്കാനുള്ള കേക്ക് വാങ്ങാനായി ആൻ്റണിയും സുഹൃത്തുക്കളും റെയിൽപാളം മുറിച്ചുകടന്ന് പോകുകയായിരുന്നു.സുഹൃത്തുക്കൾ ട്രെയിനിന് അടിയിലൂടെ കടന്നപ്പോൾ ആൻ്റണി ട്രെയിനിന് മുകളിലൂടെ കയറി മറുവശത്തേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ ട്രെയിനിന് മുകളിലെ വൈദ്യുതി ലൈനിൽ ആൻ്റണി തട്ടുകയും തെറിച്ചുവീഴുകയുമായിരുന്നു.90 ശതമാനം പൊള്ളലേറ്റ ആൻ്റണിയെ ഉടൻതന്നെ ഇഎംസി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ രാത്രി എട്ടു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.