ബൈക്കിൽ പോകവേ അമ്മയുടെ കൈയിൽ നിന്ന് വീണ് കുഞ്ഞിന് ദാരുണാന്ത്യം

ആലപ്പുഴ:ബൈക്ക് അപകടത്തിൽ അമ്മയുടെ കയ്യിൽ നിന്നും അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് തെറിച്ചു വീണു മരിച്ചു. ഭർതൃപിതാവിൻ്റെ ബൈക്കിനു പിന്നിൽ കൈക്കുഞ്ഞുമായി യാത്ര ചെയ്യുന്നതിനിടെയാണ് അമ്മയുടെ കൈയിൽ നിന്നു കുഞ്ഞ് തെറിച്ചു താഴെ വീഴുകയായിരുന്നു. മണ്ണഞ്ചേരി സ്വദേശി മുഹമ്മദ് റഫീഖിൻ്റെ മകൻ മുഹമ്മദ് ഇഷാൻ ആണ് മരിച്ചത്.

 

വൈകിട്ട് മണ്ണഞ്ചേരി ജംഗ്ഷന് സമീപമാണ് അപകടം. ഇടറോഡിൽ നിന്നു വന്ന ഇലക്ട്രിക്ക് സ്കൂട്ടറാണ് ഇടിച്ചത്.നിയന്ത്രണം വിട്ട ബൈക്ക് മറിയുകയും നസിയയുടെ കൈയിലിരുന്ന കുഞ്ഞ് തെറിച്ചു വീഴുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


Join our Whatsapp group for more Live News..
Click to join our Whatsapp group



Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *