ലക്കിടി: വയനാട് ചുരം എട്ടാം വളവിനും ഒൻപതാം വളവിനും ഇടയിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു .ചുരം കയറുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.കാറിൽ നിന്നും പുക ഉയരുന്നത് കണ്ട് യാത്രക്കാർ പുറത്ത് ഇറങ്ങിയിരുന്നു. കൽപ്പറ്റയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. കാർ പൂർണ്ണമായും കത്തിനശിച്ചു സംഭവത്തെ തുടർന്ന് ചുരത്തിൽ ഗതാഗത തടസ്സം നേരിട്ടു