കബനി നദിക്ക് കുറുകെ പാലം നിർമ്മിക്കണം.

പുൽപ്പള്ളി :വയനാടിന്റെ സമഗ്ര വികസനത്തിന് വഴിതെളിക്കുന്ന കേരള – കർണാടക അതിർത്തിയിലുള്ള കബനി നദിയ്ക്ക് കുറുകെ പാലം നിർമ്മിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ പ്രസിഡണ്ട് ശ്രീ. ജോജിൻ ടി.ജോയ് പറഞ്ഞു. മൂന്നു പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമ്മാണം ആരംഭിക്കാനായി തറക്കല്ലിട്ട പാലം സാങ്കേതിക തടസ്സ വാദങ്ങൾ മൂലം ഇതുവരെ നിർമ്മാണം ആരംഭിച്ചിട്ടില്ല എന്നത് ഖേദകരമായ വസ്തുതയാണ്.എന്നാൽ വനത്തിൽ പ്രവേശിക്കാതെ റവന്യൂ ഭൂമിയിലൂടെ മാത്രം കടന്നുപോകുന്നതും, മറ്റു തടസ്സവാദങ്ങൾ ഉന്നയിക്കപ്പെടാത്തതുമായ മരക്കടവ് കേന്ദ്രീകരിച്ച് പാലം നിർമ്മിക്കുന്നതിനായുള്ള പുതിയ നിർദ്ദേശങ്ങൾ പലഭാഗത്തുനിന്നും ഇപ്പോൾ ഉയർന്നു വന്നിട്ടുള്ളത് പരിഗണിക്കപ്പെടേണ്ടതാണ്.

പാലം ഉണ്ടാകുന്നതുവഴി കർണാടക അതിർത്തിയിലുള്ള സാധാരണക്കാരായ ഗ്രാമനിവാസികളുടേയും, വയനാട് ജില്ലയിലുള്ള മുഴുവൻ ജനങ്ങളുടേയും വ്യവസായ- തൊഴിൽ – വിദ്യാഭ്യാസ മേഖലകളിൽ സമഗ്ര പുരോഗതി സാദ്ധ്യമാകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ടായി തിരഞ്ഞെടുത്തതിനുശേഷം ആദ്യമായി പുൽപ്പള്ളിയിൽ എത്തിച്ചേർന്നപ്പോൾ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ജില്ലാ ഭാരവാഹികൾക്ക് പുൽപ്പള്ളിയിൽ നൽകിയ പ്രൗഢ ഗംഭീരമായ സ്വീകരണ സമ്മേളനത്തിൽ പ്രസിഡണ്ട് മാത്യു മത്തായി ആതിര അധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി കെ. ഉസ്മാൻ,ജില്ലാ ട്രഷറർ നൗഷാദ് കരിമ്പനക്കൽ, അജിമോൻ കെ.എസ്,ഇ.ടി. ബാബു,മഹേഷ് മാനന്തവാടി, വി.ഡി.ജോസഫ്,ഷിബി മാനന്തവാടി,താരീഖ് അൻവർ,ബേബി എം.കെ,ഷാരി ജോണി,റഫീഖ് കെ.വി,അജേഷ് കുമാർ, ജോസ് കുന്നത്ത്,പ്രകാശൻ എന്നിവർ പ്രസംഗിച്ചു.അനന്തൻ കെ.കെ,ബാബു സി.കെ,ബിജു പൗലോസ്, ഹംസ,പി.വി.ജോസഫ്, മുഹമ്മദ് ഇ.കെ,പൈലി പി. എം,പ്രഭാകരൻ, പ്രസന്നകുമാർ,ഷാജിമോൻ, ടോമി.പി.സി, വേണുഗോപാൽ,വികാസ് ജോസഫ് എന്നിവർ നേതൃത്വം നൽകി.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *