കോഴിക്കോട്: നഗര മധ്യത്തിൽ യാത്രക്കായി ഓട്ടോയിൽകയറിയ വയോധികയെ ആക്രമിച്ച് രണ്ട് പവൻ സ്വർണ്ണം കവർന്ന കേസിലെ പ്രതിയെ സിറ്റി പോലീസ് കമ്മീഷണർ ഡി.ഐ.ജി രാജ്പാൽമീണ ഐപിഎ സി ന്റെ നിർദ്ദേശപ്രകാരം ഡപ്യൂട്ടി കമ്മീഷണർ അനൂജ് പലിവാൾ ഐപിഎസി നേതൃത്വത്തിലുള്ള സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ടൗൺ അസി. കമ്മീഷണർ കെ.ജി സുരേഷിന്റെ നേതൃത്വത്തിലുള്ള ടൗൺ പോലീസും ചേർന്ന് പിടികൂടി.കുണ്ടായിതോട് കുളത്തറമ്മൽ വീട്ടിൽ ഉണ്ണികൃഷ്ണൻ(50 വയസ്) നെയാണ് ടൗൺ ഇൻസ്പെക്ടർ ബിജു പ്രകാശിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ പി.കെ.ഇബ്രായി അറസ്റ്റ് ചെയ്‌തത്.
ജൂലൈ മൂന്നാംതീയ്യതി പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലപ്പുഴയിലെ മകൻ്റെ വീട്ടിൽ നിന്നും ട്രെയിൻ മാർഗ്ഗം കോഴിക്കോട്ടെത്തിയ 69 വയസ്സുള്ള വയനാട് പുൽപ്പള്ളി സ്വദേശിനിക്കാണ് ദുരനുഭവമുണ്ടായത്. എംസി സി ബാങ്ക് പരിസരത്ത് നിന്നും കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റാന്റ് പരിസരത്തേക്ക് ഓട്ടോയിൽ കയറിയ വയോധികയെ വഴി തെറ്റിച്ച് ചിന്താ വളപ്പ്,പാവമണി റോഡ് വഴി മുതലക്കുളം ഭാഗത്ത് എത്തിച്ച ശേഷം ഇവരുടെ കഴുത്തിലണി ഞ്ഞിരുന്ന രണ്ട് പവനോളം തൂക്കം വരുന്ന സ്വർണ്ണമാല പിടിച്ചു പറിക്കുകയും തടയാൻ ശ്രമിച്ചപ്പോൾ ബലമായി പിടിച്ച് പുറത്തേക്ക് വലിച്ചിടുകയുംചെയ്തു.ഭയന്നു പോയ ഇവർ ബസ്സിൽ കയറി ഓമശ്ശേരിയിലു ള്ള സഹോദരന്റെ വീട്ടിലെത്തുകയും ആശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നു. അക്രമണത്തിൽ വയോധികയുടെ രണ്ടു പല്ലുകൾ നഷ്ടപ്പെട്ടതായും താടിയെല്ലിന് പരിക്കേറ്റതായും കണ്ടു.തുടർന്ന് ടൗൺ പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്.