ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ഗൗതം ഗംഭീറിനെ നിയമിച്ചു. സമൂഹമാധ്യമമായ എക്‌സിലൂടെ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായാണ് പ്രഖ്യാപനം നടത്തിയത്. ട്വന്റി-20 ലോകകപ്പിനുശേഷം രാഹുൽ ദ്രാവിഡ് ഒഴിയുന്ന സാഹചര്യത്തിലാണ് പുതിയ കൊച്ചിയെ തിരഞ്ഞെടുത്തത്. മൂന്നരവർഷത്തേക്കാണ് പുതിയ കോച്ചിന്റെ നിയമനം. 2027-ൽ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പുവരെയാകും. മൂന്നു ഫോർമാറ്റിലും ഒരു കൊച്ചാകും
പരിശീലകനെന്ന നിലയിൽ പേരെടുത്ത താരമാണ് ഗൗതം ഗംഭീർ. കൊൽക്കത്തയെ ഐപിഎൽ ഈ സീസണിലെ ചാമ്പ്യന്മാരാക്കി. ഇതിനുമുൻപ് ലഖ്നൗ സൂപ്പർ ജയന്റ്സിലായിരുന്നു ഗംഭീർ പ്രവർത്തിച്ചത്. അവിടെ കെ.എൽ. രാഹുലിന്റെ കഴിവ് ടീമിനെ രണ്ടുവർഷം തുടർച്ചയായി പ്ലേഓഫിലെത്തിച്ചു. ട്വന്റി-20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലെത്തിച്ചാണ് ദ്രാവിഡ് പടിയിറങ്ങുന്നത്. കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പ് വരെയായിരുന്നു ദ്രാവിഡിന്റെ കാലാവധി. എന്നാൽ ബിസിസിഐയുടെ അഭ്യർത്ഥന മാനിച്ച് ട്വന്റി-20 ലോകകപ്പ് വരെ ദ്രാവിഡ് തുടരുകയായിരുന്നു.