സുൽത്താൻ ബത്തേരി : ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ബാധ്യസ്ഥതയുള്ള സർക്കാർ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം നൽകണമെന്നും ബാങ്കുകളുടെ ജപ്തിനടപടികൾ നിർത്തി വെപ്പിച്ച് കർഷകരുടെ എല്ലാതരം വായ്പകളും എഴുതി തള്ളണമെന്ന് കേരള കോൺഗ്രസ് സുൽത്താൻബത്തേരി നിയോജക മണ്ഡലം കൺവൻഷൻ സർക്കാരിനോട് ആവിശ്യപ്പെട്ടു.
ദിനംപ്രതിയെന്നോണം വന്യമൃഗങ്ങൾ നാട്ടിൽ ഇറങ്ങി കൃഷികൾ നശിപ്പിക്കുകയും വളർത്തു മൃഗങ്ങളെ കൊല്ലുകയും ചെയ്യുന്നത് പതിവായി. റബ്ബർ കർഷകർക്ക് വെളുപ്പിന് റബ്ബർ വെട്ടാൻ പറ്റാത്ത സാഹചര്യമാണ് ഉള്ളത് അതുകൊണ്ട് തന്നെ റബ്ബർ കർഷകർ കൃഷി ഉപേക്ഷിച്ചു.
വെളുപ്പിന് പാൽ കറന്ന് സൊസൈറ്റിയിൽ പാൽ അളക്കാൻ കഴിയാത്ത സാഹചര്യത്തിൽ ക്ഷീര കർഷകരും പശു വളർത്തൽ ഉപേക്ഷിച്ചു. നെൽകൃഷിയെല്ലാം ആന ചവിട്ടിമെതിച്ച് നശിപ്പിക്കുന്ന സാഹചര്യത്തിൽ നെൽകൃഷിയും കർഷകർ ഉപേക്ഷിച്ചു. കിഴങ്ങ് വർഗ്ഗങ്ങൾ എല്ലാം തന്നെ പന്നികൾ കുത്തി നശിപ്പിക്കുന്നു. തെങ്ങും കമുകും ആന കുത്തിമറിക്കുന്നു സമീപത്തെ വീടിനു മുകളിലേക്ക് ആണ് ആന തെങ്ങ് കുത്തിമറിക്കുന്നത് അതുകൊണ്ട് കർഷകർ തന്നെ നട്ടുവളർത്തിയ തെങ്ങുകൾ വെട്ടിമാറ്റേണ്ട അവസ്ഥയാണ് കൃഷികൾ എല്ലാം ഉപേക്ഷിച്ച് കട കെണിയിലായ കർഷകന് ബാങ്കിൻ്റെ വക ജപ്തി ഭീക്ഷണിയും കൂടി ആയപ്പോൾ കിടപ്പാടം നഷ്ടപ്പെടുമെന്ന അവസ്ഥയിൽ ആത്മഹത്യ ചെയ്യുന്ന കർഷകരും ഉണ്ട് . വന്യജീവി ആക്രമണം സംസ്ഥാന ദുരന്തമായി സർക്കാർ പ്രഖ്യാപിച്ചതല്ലാതെ കർഷകർക്ക് ആശ്വാസകരമായി സർക്കാർ ഒന്നും ചെയ്തില്ല. കോവിഡ് ദുരന്തം വന്നപ്പോഴും പ്രളയ ദുരന്തം വന്നപ്പോഴും കർഷകരുടെ വായ്പകൾക്ക് സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു
വന്യജീവികൾ കൃഷി നശിപ്പിച്ചതുകൊണ് കർഷകർക്ക് യഥാസമയം ബാങ്ക് വായ്പ അടയ്ക്കാൻ കഴിയാതെ പോയത് ആയതിൻ്റെ പൂർണ്ണ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനും വനം വകുപ്പിനുമാണ് അതുകൊണ്ട് തന്നെ കർഷകരുടെ ബാങ്ക് വായ്പകൾ സർക്കാർ എഴുതി തള്ളണമെന്നും അതിനുള്ള നടപടികൾ എടുത്തില്ലെങ്കിൽ ശക്തമായ സമരപരിപാടിയുമായി മുന്നോട്ട് പോകുമെന്ന് യോഗം ആവശ്യപ്പെട്ടു നിയോജക മണ്ഡലം പ്രസിഡന്റ് കെ.എ വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ജോസഫ് കളപ്പുര, ജോസ് തലച്ചിറ, സ്റ്റീഫൻ സാജു, നിക്സൺ ഫ്രാൻസിസ്, റോബർട്ട് കെ.ജി., കെ.റ്റി.ജോർജ് വക്കിൽ, ജോർജ് മാപ്പനാത്ത്, ജിതേഷ് കുര്യാക്കോസ്, ജിൽസ് പോൾ, സച്ചിൻ നടവയൽ, ബിജു ഏലിയാസ് തുടങ്ങിയവർ പ്രസംഗിച്ചു.