മാണ്ഡ്യ : കർണാടകയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം മൂന്ന് പേർ മരിച്ചു. മാണ്ഡ്യ നാഗമംഗല-പാണ്ഡവപുര സംസ്ഥാന പാതയിൽ രാമനഹള്ളി ഗ്രാമത്തിന് സമീപം വ്യാഴാഴ്‌ചയാണ് അപകടം. കാറിലുണ്ടായിരുന്ന സിദ്ധേഷ്, യുവരാജ് എന്നിവർ സംഭവസ്ഥലത്തും ഗുരുതരമായി പരുക്കേറ്റ തിപ്പേസ്വാമി ബെല്ലൂരിലെ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. മൂവരും ചിത്രദുർഗ ജില്ലയിൽ നിന്നുള്ളവരാണ്. അമിതവേഗതയാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ മാണ്ഡ്യ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം മൂന്ന് പേർ മരിച്ചു
