സംസ്ഥാനത്ത് കാലവർഷം വീണ്ടും സജീവമാകുന്നു. അടുത്ത അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കൻ കേരളത്തിൽ മഴ കനക്കുമെന്നും മുന്നറിയിപ്പുണ്ട്.
▪️തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട് ഒഴികെയുള്ള 10 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്.
▪️കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്