വ്യാജ മദ്യ വിൽപ്പന : യുവാവ് അറസ്റ്റിൽ

മാനന്തവാടി : വാളാട് ടൗൺ കേന്ദ്രീകരിച്ച് വെളിച്ചെണ്ണ കച്ചവടത്തിന്റെ മറവിൽ വ്യാജ മദ്യവിൽപന നടത്തിയ യുവാവ് അറസ്റ്റിൽ. വാളാട് കാട്ടിമൂല പന്നികുത്തിമാക്കൽ ജോബി ജോൺ (34) നെയാണ് എക്സൈസ് ഇൻ്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയിൽ നിന്ന് കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മാനന്തവാടി എക്സൈസ് സർക്കിൾ പാർട്ടി അറസ്റ്റ് ചെയ്തത്.പ്രതിയിൽ നിന്ന് നാലര ലിറ്റർ വ്യാജ മദ്യം കണ്ടെത്തി. വർഷങ്ങളായി വാളാട് ടൗൺ കേന്ദ്രീകരിച്ച് വ്യാജമദ്യ വിൽപന നടന്നു വരികയായിരുന്നു. മാഹിയിൽ നിന്ന് എത്തിക്കുന്ന മദ്യം കുപ്പികളിലായി നിറച്ച് വിൽപന നടത്തി വരികയായിരുന്നു. പ്രതിയെ തുടർ നടപടിക്കൾക്കായി മാനന്തവാടി എക്സൈസ് റേഞ്ച് ഓഫിസിൽ ഹാജരാക്കി.

പത്തു വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. എക്സൈസ് പാർട്ടിയിൽ പ്രിവൻ്റിവ് ഓഫിസർമാരായ ജിനോഷ് പി ആർ ,ജോണി.കെ,ചന്ദ്രൻ. എ.സി ,സിവിൽ എക്സൈസ് ഓഫിസർമാരായ പ്രിൻസ്. ടി.ജി,അതുൽ ആനന്ദ്, എക്സൈസ് ഡ്രൈവർ ഷിംജിത്ത്. പി.എന്നിവർ പങ്കെടുത്തു.

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group



Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *