കണ്ണൂർ :മഴക്കുഴി നിർമിക്കുന്നതിനിടെ കണ്ണൂരിൽ നിധികുംഭം ലഭിച്ചു. ചെങ്ങളായിയിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് നിധികുംഭം ലഭിച്ചത്. മഴക്കുഴി നിർമ്മിക്കുന്നതിനിടെയാണ് സ്വകാര്യവ്യക്തിയുടെ റബർ തോട്ടത്തിൽ നിന്ന് നിധികുംഭം ലഭിച്ചത്.സ്വർണ്ണ ലോക്കറ്റുകൾ,മുത്തുമണികൾ,മോതിരങ്ങൾ,വെള്ളി ആഭരണങ്ങൾ തുടങ്ങിയവ ആണ് കണ്ടെടുത്തത്.പൊലീസിന് കൈമാറിയ നിധികുംഭം കോടതിയിൽ ഹാജരാക്കി.
മൂന്ന് നാണയങ്ങളിൽ അറബി അക്ഷരങ്ങൾ രേഖപ്പെടുത്തിയ വെള്ളി നാണയങ്ങളാണ് കണ്ടെത്തിയത്.മണ്ണിൽ നിന്ന് കുഴിച്ചെടുക്കവേ ആദ്യം ബോംബ് ആണെന്നാണ് തൊഴിലാളികൾ കരുതിയത്. കുടം തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി. ഇവ സ്വർണ്ണം പൂശിയതാണോ എന്നും സംശയമുണ്ട്. വസ്തുക്കൾ പുരാവസ്തു വകുപ്പ് പരിശോധിക്കുന്നുണ്ട്.