ഹരാരെ: ജയ്സ്വാളിന്റെ വെടിക്കെട്ട് ബാറ്റിംഗ് സിംബാബ്വെക്കെതിരെ ടി20 പരമ്പര ഇന്ത്യക്ക്. നാലാം ടി20യില്‍ 10 വിക്കറ്റിന് ജയിച്ചതോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഒരു മത്സരം ശേഷിക്കെ 3-1ന് മുന്നിലാണ് ഇന്ത്യ. ഹരാരെ, സ്പോര്‍ട്സ് ക്ലബില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സിംബാബ്വെയ്ക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് നേടാനാണ് സാധിച്ചത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 15.2 ഓവറില്‍ വിക്കറ്റൊന്നും നഷ്ടമാവാതെ ലക്ഷ്യം മറികടന്നു. യശസ്വി ജയ്സ്വാള്‍ (93), ശുഭ്മാന്‍ ഗില്‍ (58) എന്നിവരുടെ ഇന്നിംഗ്സാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
ഏഴ് വിക്കറ്റുകള്‍ സിംബാബ്വെക്ക് നഷ്ടമായി. ഖലീല്‍ അഹമ്മദ് രണ്ട് വിക്കറ്റെടുത്തു. രവി ബിഷ്ണോയി ഒഴികെ ഇന്ത്യക്ക് വേണ്ടി പന്തെടുത്ത എല്ലാവര്ക്കും ഓരോ വിക്കറ്റുണ്ട്. നേരത്തെ ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ആവേഷ് ഖാന് പകരം തുഷാര്‍ ദേശ്പാണ്ഡെ ടീമിലെത്തി. താരത്തിന്റെ അരങ്ങേറ്റമായിരുന്നിരുന്നു ഇന്ന്. ഭേദപ്പെട്ട തുടക്കമാണ് സിംബാബ്വെക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ വെസ്ലി മധവേരെ (25) – മറുമാനി സഖ്യം 63 റണ്‍സ് കൂട്ടിചേര്‍ത്തു. ഒമ്പതാം ഓവറില്‍ ശിവം ദുബെയാണ് കൂട്ടുകെട്ട് പൊളിക്കുന്നത്. മൂന്നാമതെത്തിയ ബ്രയാന്‍ ബെന്നറ്റ് (9), ശേഷമെത്തിയ ജോണ്‍താന്‍ കാംപെല്‍ (3) എന്നിവര്‍ക്ക് തിളങ്ങാനായില്ല.
ഇതിനിടെ മറുമാനി, ഡിയോണ്‍ മയേഴ്സ് (12) എന്നിവരും മടങ്ങി. എന്നാല്‍ റാസയുടെ പോരാട്ടം 150 കടക്കാന്‍ സഹായിച്ചു. 28 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്സും രണ്ട് ഫോറും നേടി. ക്ലൈവ് മദാന്തെ (7) അവസാന പന്തില്‍ പുറത്തായി. ഫറസ് അക്രം (4) പുറത്താവാതെ നിന്നു. ഇതോടെ മത്സരം ശേഷിക്കെ 3-1ന് മുന്നിലാണ് ഇന്ത്യ