മേപ്പാടി:പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീ ക അതിക്രമം നടത്തിയ കേസിൽ പിതാവും മകനും അറസ്റ്റിൽ. വടുവൻചാൽ കാടാശ്ശേരി അമ്പലശ്ശേരി അലവി [69] ഇയാളുടെ മകൻ നിജാസ് (26) എന്നിവരാണ് അറസ്റ്റിലായത്. പ്രായപൂർത്തിയാവാത്ത കുട്ടിയെ നിരന്തരം ലൈംഗീകാതിക്രമത്തിനിരയാക്കുകയും പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കഠിനമായ ദേഹോപദ്രവം ഏൽപ്പിക്കുകയുമായിരുന്നു.
ഇരുവർക്കുമെതിരെ ഇന്ത്യൻ ശിക്ഷാ നിയമ , പോക്സോ ആക്ടുകളിലെ വിവിധ വകുപ്പുകൾ പ്രകാരം രണ്ടു വ്യത്യസ്ത കേസുകൾ രെജിസ്റ്റർ ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ കെ വിപിൻ, ഹഫ്സ്, ഷമീർ, ഷബീർ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.