മാനന്തവാടി: പാചക വാതക സിലിണ്ടറുകൾ കയറ്റിയ വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞു. മാനന്തവാടി സീയ ഇൻഡ്യൻ ഗ്യാസ് എജൻസിയിലെ വാഹനമാണ് മറിഞ്ഞത്. തിരുനെല്ലി – പനവല്ലി റൂട്ടിൽ കാൽവരി എസ്റ്റേറ്റിന് സമീപത്ത് വച്ചാണ് നിയന്ത്രണം വിട്ട വാഹനം മറിഞ്ഞത് ഇന്ന് വൈകിട്ടായിരുന്നു സംഭവം. വാഹന ഡ്രൈവർ പാണ്ടിക്കടവ് കുനിയിൽ സലാം (46), ഡെലിവറി ജീവനക്കാരൻ ആറാം മൈൽ കണക്കശ്ശേരി ഷഫീഖ് (36) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരേയും വയനാട് മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല. വിതരണത്തിന് ശേഷം കാലിയായ സിലിണ്ടറുകളുമായി വരുമ്പോൾ കനത്തമഴയത്ത് വളവിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് നാട്ടുകാർ പറഞ്ഞു.