ബത്തേരി : ബത്തേരി തിരുനെല്ലി ടെക്നിക്കൽ ഹൈസ്കൂളിനു സമീപം കനത്ത മഴയിൽ കോൺക്രീറ്റ് മതിൽ ഇടിഞ്ഞുവീണു.ഇന്ന് രാവിലെ 7:15 മണിയോടെയാണ് മതിൽ ഇടിഞ്ഞു വീണത്. 15 മീറ്ററോളം നീളവും 6 മീറ്റർ ഉയരവുമുള്ള കൂറ്റൻ മതിലാണ് ഇടിഞ്ഞു താഴ്ന്നത്.മതിൽ ഇടിഞ്ഞു വീണതിനെ തുടർന്ന് മത്തായി, വർഗ്ഗീസ് എന്നിവരുടെ രണ്ടു വീടുകൾ പൂർണമായും ഭീഷണിയിലാണ് ഏതു നിമിഷവും വീടിന്റെ അരികിലെ മണ്ണിടിഞ്ഞ് വീഴാൻ സാധ്യത നിലനിൽക്കുന്നതിനാൽ വീടുകൾ ഏത് നിമിഷവും നിലംപറ്റാവുന്ന നിലയിലാണ് പുരയിടത്തിലെ തെങ്ങും മതിലും തകർന്നു വീണു കെട്ടിട ഉടമ ഓല പുരക്കൽ വർഗ്ഗീസിന്റെ കെട്ടിടത്തിന്റെ ഷീറ്റ് മൊത്തം തകർന്നു. സ്ഥലത്ത് മുനിസിപ്പാലിറ്റി അധികൃതരും വില്ലേജ് ഓഫീസറും എത്തി പരിശോധന നടത്തി.
കനത്ത മഴയിൽ കോൺക്രീറ്റ് മതിൽ ഇടിഞ്ഞുവീണു
