പുൽപ്പള്ളി: കനത്ത മഴയിൽ വീടിന്റെ മുറ്റത്തോട് ചേർന്ന 50 അടി താഴ്ച്ചയുള്ള കിണർ ഇടിഞ്ഞുതാഴ്ന്നു. പുൽപ്പള്ളി താഴെയങ്ങാടി ചേലാമഠത്തിൽ തോമസിൻ്റെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. തിങ്കളാഴ്‌ച പുലർച്ചയോടെയാണ് സംഭവം. കരിങ്കല്ലുകൊണ്ട് കെട്ടികുടിവെള്ളത്തിനായി ഉപയോഗിച്ചിരുന്ന കിണറായിരുന്നു ഇത്. റവന്യൂ വകുപ്പ് അധികൃതർ ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി.
കനത്ത മഴയിൽ വിട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു
