കൽപ്പറ്റ ബൈപ്പാസിൽ മണ്ണിടിഞ്ഞു; ഉരുൾപൊട്ടിയതായി സംശയം

കൽപ്പറ്റ ബൈപ്പാസിൽ മണ്ണിടിഞ്ഞ് ഗതാഗത തടസ്സം. ബൈപ്പാസിന് മുകളിലുള്ള മലയിൽ ഉരുൾപൊട്ടിയതായാണ് സംശയം. ചെളിയും വെള്ളവും റോഡിലേക്ക് ഇറങ്ങിയിരിക്കുകയാണ്. വലിയ പാറകൾ അടക്കം റോഡിലേക്ക് ചിതറി ചിതറിക്കിടന്നിരുന്നു. ഇന്ന് പുലർച്ചയാണ് സംഭവം. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി.റോഡ് പൂർവസ്‌ഥിതിയിൽ ആക്കി.

അതേസമയം വയനാട്ടിൽ മഴ ശക്തമാണ്. ഇന്നലെ രാത്രിയിലും മിക്കയിടങ്ങളിലും മഴ ലഭിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുമെന്ന ആശങ്കയുണ്ട്. വയനാട് അടക്കം അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. നേരത്തെ നിശ്ചയിച്ച പരീക്ഷകൾ മാറ്റമില്ലാതെ നടക്കും.

 

 

 

 

 

 

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *