ബത്തേരി ഗുണ്ടൽപേട്ട NH 766 ൽ ഗതാഗതം പുനരാരംഭിച്ചു. മഴ കുറഞ്ഞതോടെ പൊൻകുഴി തകരപ്പാടി ഭാഗങ്ങളിൽ നിന്നും വെള്ളം ഇറങ്ങി തുടങ്ങി. രാത്രി ഈ മേഖലയിൽ കുടുങ്ങിയവരെ രക്ഷിച്ചു.വെള്ളം ഇനിയും ഉയരാനും ഗതാഗതം തടസ്സപ്പെടാനും സാധ്യതയുണ്ട്. അതിനാൽ ഇതുവഴിയുള്ള ചെറിയ വാഹനങ്ങളുടെ യാത്രയും, അത്യാവശ്യം അല്ലാത്ത യാത്രകളും പരമാവധി ഒഴിവാക്കുക.