വയനാട് ചുരത്തിലെ ഗതാഗതകുരുക്ക് ഒഴിവാക്കാൻ ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവിമാരുടെ നിർദ്ദേശങ്ങൾ നടപ്പിലാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

വയനാട് ചുരത്തിലെ ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിന് കോഴിക്കോട് ജില്ലാ കളക്ടറും കോഴിക്കോട്, വയനാട് ജില്ലാ പോലീസ് മേധാവിമാരും മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

 

റോഡിലേക്ക് ചെരിഞ്ഞ് നിൽക്കുന്ന മരങ്ങൾ മുറിക്കണമെന്നും അടർന്നു വീഴാറായ പാറകഷണങ്ങൾ യഥാസമയം നീക്കം ചെയ്യണമെന്നും കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിൽ പറഞ്ഞു. ചുരത്തിൽ സൗകര്യപ്രദമായ സ്ഥലങ്ങളിൽ ശുചിമുറികൾ നിർമ്മിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. 2023 ഒക്ടോബർ 22 ന് വയനാട് ചുരം എട്ടാം വളവിൽ മൾട്ടി ആക്സിൽ ചരക്കുലോറി കേടായി ചുരം വഴിയുള്ള ഗതാഗതം 5 മണിക്കൂർ തടസപ്പെട്ട സംഭവത്തിൽ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്..

 

ചുരത്തിൽ നാലുവരി പാത അനിവാര്യമാണെന്ന് കോഴിക്കോട് ജില്ലാ കളക്ടർ കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു. 3, 5 വളവുകൾ വികസിപ്പിച്ചിട്ടുണ്ട്. 6,7,8 വളവുകൾ വികസിപ്പിക്കാൻ ഫണ്ട് ആവശ്യമാണ്. ഗതാഗത നിയമങ്ങൾ പാലിക്കാൻ പോലീസിന്റെയും ഗതാഗത വകുപ്പിന്റെയും നിരീക്ഷണം ശക്തമാക്കണം. 6,7,8 മുടി പിൻ വളവുകൾ കേന്ദ്ര ഉപരിതല മന്ത്രാലയത്തന്റെ ഫണ്ട് ഉപയോഗിച്ച് വികസിപ്പിക്കണം. പോലീസ്, ഗതാഗത വകുപ്പ് നിരീക്ഷണം ഏർപ്പെടുത്തണം. ചരക്ക് വാഹനങ്ങൾ കേടാവുന്നതാണ് ഗതാഗതകുരുക്കിന് പ്രധാന കാരണമെന്ന് കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി കമ്മീഷനെ അറിയിച്ചു. 6,7,8 ഹെയർപിന്നുകൾ വീതികൂട്ടി പുനർ നിർമ്മിച്ചാൽ ഗതാഗത തടസം പരിഹരിക്കാൻ കഴിയും. 8,9 വളവുകൾക്കിടയിലുള്ള വീതി കുറഞ്ഞ സ്ഥലം വീതി കൂട്ടേണ്ടതുണ്ട്.

 

ചുരത്തിൽ ഗതാഗതകുരുക്കുണ്ടായാൽ വാഹനങ്ങൾ ചുരത്തിലേക്ക് കടത്തിവിടരുതെന്ന് വൈത്തിരി പോലീസ് എസ്.എച്ച്.ഒ ക്ക് നിർദ്ദേശം നൽകിയിട്ടുള്ളതായി വയനാട് ജില്ലാ പോലീസ് മേധാവി കമ്മീഷനെ അറിയിച്ചു. ചുരം റോഡ് തുടങ്ങുന്ന സ്ഥലത്തും അവസാനിക്കുന്ന സ്ഥലത്തും വാഹനങ്ങളുടെ പരമാവധി വേഗം വ്യക്തമാക്കുന്ന ബോർഡുകൾ സ്ഥാപിക്കണം. ചുരം റോഡിൽ ബൈക്ക് പെട്രോളിംഗ് ഏർപ്പെടുത്തും. ചുരം റോഡിൽ ചരക്ക് വാഹനങ്ങൾ രാത്രി മാത്രം കടത്തി വിട്ടാൽ ഗതാഗതകുരുക്ക് ഒഴിവാക്കാനാവും. ചുരം റോഡിലെ കച്ചവടം നിരോധിക്കണം. ഓരോ വളവിലും ട്രാഫിക് വാർഡൻമാരെ നിയോഗിക്കണം. എ.ഐ ക്യാമറകൾ സ്ഥാപിച്ച് നിയമ ലംഘനം കണ്ടെത്തി നടപടിയെടുക്കണമെന്നും വയനാട് ജില്ലാ പോലീസ് മേധാവി റിപ്പോർട്ടിൽ പറയുന്നു.

 

📡 വയനാട് ജില്ലയിലെ *LIVE* വാര്‍ത്തകൾ വാട്സാപ്പിലൂടെ ലഭിക്കുന്നതിനായി *WAYANAD VARTHAPAGE* Online News ഗ്രൂപ്പിൽ അംഗമാവുക

ക്ലിക് ലിങ്ക്

👇

https://chat.whatsapp.com/Drn2TtKk0I12QJF5Xfhty2


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *