യുവതിയുടെ നഗ്നഫോട്ടോ ബന്ധുക്കൾക്ക് അയച്ച് 10 ലക്ഷം ആവശ്യപ്പെട്ട് ഭീഷണി; യുവാവ് അറസ്റ്റിൽ

മേപ്പാടി: യുവതിയുടെ നഗ്ന ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി പത്തു ലക്ഷം ആവശ്യപ്പെട്ടെന്ന കേസിൽ വിദേശത്തായിരുന്ന യുവാവിനെ പിടികൂടി. കോഴിക്കോട് കൈതപ്പൊയില്‍ സ്വദേശി ആഷിക്കിനെ (29) ആണ് പിടികൂടിയത്. ഇയാൾക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരം,ആഷിഖ് എത്തിയ വിവരം എയർപോർട്ട് അധികൃതർ അറിയിച്ചതിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. മേപ്പാടി സ്വദേശിനിയുടെ പരാതി പ്രകാരമാണ് നടപടി.

2022 ജൂണിൽ യുവതിയുടെ പിതാവിൻ്റെയും കുടുംബ സുഹൃത്തിൻ്റെയും നമ്പറിലേക്ക് ആഷിക്ക് വാട്‌സ്ആപ്പ് വഴി നഗ്ന ഫോട്ടോ അയച്ചുകൊടുക്കുകയും പത്ത് ലക്ഷം രൂപ അയച്ചുകൊടുത്തില്ലെങ്കിൽ ഇൻ്റർനെറ്റ് വഴി ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു


Join our Whatsapp group for more Live News..
Click to join our Whatsapp group



Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *