വാട്ടർ അതോറിറ്റി ജീവനക്കാരൻ മരിച്ച നിലയിൽ കണ്ടെത്തി

പുൽപ്പള്ളി: കബനിഗിരി വാട്ടർ അതോറിറ്റിയുടെ ഉപയോഗശൂന്യമായ ജലശുദ്ധീകരണ ടാങ്കിൽ ജീവനക്കാരൻ മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻപുരയിൽ ഷിപ്സ‌ി ഭാസ്ക്‌കരൻ(46) കേളക്കവല, ചിയാമ്പം സ്വദേശിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കബനി ശുദ്ധജല വിതരണ പദ്ധതിയുടെ പമ്പ് ഓപ്പറേറ്ററാണ്. വെള്ളിയാഴ്ച വൈകുന്നേരം മുതൽ കാണാനില്ലായിരുന്നു. തുടർന്ന് നടന്ന തിരിച്ചിലിലാണ് ഉപയോഗശൂന്യമായ ടാങ്കിൽ മൃതദേഹം കണ്ടത്. ഫയർഫോഴ്സ് മൃതദേഹം പുറത്തെടുത്തു.പോലീസ് ഇക്വസ്റ്റ് നടപടിക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി


Join our Whatsapp group for more Live News..
Click to join our Whatsapp group



Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *