മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ മെത്താഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ

ബത്തേരി :മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വെച്ച് എക്സൈമുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ മെത്താഫിറ്റമിനുമായി യുവാവ് അറസ്റ്റിൽസ് ഇൻസ്പെക്ടർ നിധിൻ KVയും സംഘവും നടത്തിയ വാഹന പരിശോധനയിൽ KL 15 A 2539 നമ്പർ മൈസൂർ – പൊന്നാനി KSRTC Swift ബസിൽ നിന്നും മാരക മയക്കുമരുന്നായ 160.77 ഗ്രാം മെത്താഫിറ്റമിനുമായി ഒരാളെ അറസ്റ്റ് ചെയ്തു.

കൊല്ലം കരുനാഗപ്പള്ളി തൊടിയൂർ വില്ലേജിൽ തഴവ ചിറ്റുമൂല സ്വദേശി ഇടമരത്തു വീട്ടിൽ അൻവർഷാ. N (32) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.എക്സൈസ് ഇൻസ്പെക്ടർ നിധിൻ KV യുടെ നേതൃത്വത്തിൽ പ്രിവൻ്റീവ് ഓഫീസർമാരായ രഘു MA,ലത്തീഫ് KM,സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ് M , ബാബു RC എന്നിവരടങ്ങിയ സംഘമാണ് കേസ് കണ്ടെടുത്തത്.ബാംഗ്ലൂരിൽ നിന്നും മയക്കുമരുന്ന് വാങ്ങി കൊച്ചിയിലേക്ക് ചില്ലറവിൽപ്പനക്കായി കൊണ്ടു പോകവേയാണ് ഇയാൾ പിടിയിലായത്. വിപണിയിൽ 5 ലക്ഷത്തോളം രൂപ വിലമതിക്കുന്നതാണ് പിടിച്ചെടുത്ത മെത്താഫിറ്റമിൻ.20 വർഷം വരെ കഠിന തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്.

മയക്കുമരുന്ന് കടത്ത് സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു വരുന്നു. അതിർത്തി ഭാഗങ്ങളിൽ എക്സൈസിൻ്റെ കർശന പരിശോധന തുടരുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group



Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *