കൊച്ചി നഗരത്തിൽ വൻ കവർച്ച ലക്ഷ്യമിട്ടെത്തിയ നാലുപേരടങ്ങിയ മോഷണ സംഘം പിടിയിൽ. കുറ്റിക്കാട്ടൂർ വെള്ളിപറമ്പ് കീഴ്മഠത്തിൽ ഹൗസിൽ മുഹമ്മദ്തായി (22), ചക്കുംകടവ് അമ്പലത്താഴം എം.പി. ഹൗസിൽ എം.പി. ഫാസിൽ (23), ചേളന്നൂർ എട്ടേരണ്ട് ഉരുളുമല വീട്ടിൽ ഷാഹിദ് എന്ന ഷാനു (20), ബാലുശ്ശേരി മഞ്ഞപ്പാലം തൈക്കണ്ടി വീട്ടിൽ ഗോകുൽ (21) എന്നിവരെയാണ് സെൻട്രൽ പൊലീസ് പിടികൂടിയത്.
നിരവധി മോഷണ കേസുകളിൽ പ്രതിയായ ഫസലുദ്ദീന്റെ മകനാണ് ഫാസിൽ. മുഹമ്മദ് തായിയെയും ഷാഹിദിനെയും മോഷണമുതലുമായി കൊച്ചി സിറ്റി പോലീസ് പിടികൂടിയത്. മുഹമ്മദ് തായി പതിന്നാലും ഷാഹിദ് ആറും മോഷണക്കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയപ്പോഴാണ് മറ്റ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്‌ച പുലർച്ചെ 2.30-ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.