നിപ ബാധിച്ച് മരിച്ച കുട്ടിയുടെ പുതിയ റൂട്ട് മാപ്പ് പുറത്തുവിട്ടു; സമ്പർക്കമുണ്ടായവർ കൺട്രോൾ റൂമിൽ വിളിക്കണം

മലപ്പുറത്ത് നിപ സ്ഥിരീകരിച്ച് മരിച്ച കുട്ടിയുടെ വിശദമായ പുതിയ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തിറക്കി. പുതിയ റൂട്ട് മാപ്പിൽ പ്രതിപാദിച്ച സ്ഥലങ്ങളിൽ ഈ സമയങ്ങളുണ്ടായിരുന്നവർ ആരോഗ്യ വകുപ്പിന്റെ നിപ കൺട്രോൾ റൂമിൽ വിവരം അറിയിക്കണം

 

പാണ്ടിക്കാട് സ്വദേശിയായ 14കാരനാണ് നിപ ബാധിച്ച് മരിച്ചത്. കുട്ടി ജൂലൈ 11 മുതൽ 15 വരെ പോയ സ്ഥലങ്ങളുടെ റൂട്ട് മാപ്പാണ് നേരത്തെ പ്രസിദ്ധീകരിച്ചത്. ജൂലൈ 11 മുതൽ ജൂലൈ 19 വരെയുള്ള വിശദമായ റൂട്ട് മാപ്പാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.

 

അതേസമയം സമ്പർക്കപ്പട്ടികയിലെ ഹൈ റിസ്‌കിലുള്ള 13 പേരുടെ സാമ്പിളുകൾ ഇന്ന് പരിശോധിക്കും. 9 പേരുടേത് കോഴിക്കോടും നാല് പേരുടേത് തിരുവനന്തപുരത്തുമാണ് പരിശോധിക്കുന്നത്. 350 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ഇതിൽ 101 പേർ ഹൈ റിസ്‌ക് വിഭാഗത്തിലാണ്.

 

പുതിയ റൂട്ട് മാപ്പ്

 

▪️ജൂലൈ 11ന് വീട്-ചെമ്പ്രശേരി ബസ് സ്റ്റോപ്പ്, സിപിബി സ്വകാര്യ ബസ്(6.50 എഎം), ബ്രൈറ്റ് ട്യൂഷൻ സെന്റർ പാണ്ടിക്കാട്(7.18 എഎം) 8.30ന് തിരികെ വീട്ടിൽ

 

▪️ജൂലൈ 12- 7.50ന് ഓട്ടോയിൽ ഡോ. വിജയൻ ക്ലിനിക്കിലേക്ക്. 8 മണി മുതൽ 8.30 വരെ ക്ലിനിക്കിൽ. പിന്നെ തിരികെ വീട്ടിലേക്ക്

 

▪️ജൂലൈ 13– വീട്-ഓട്ടോയിൽ പികെഎം ഹോസ്പിറ്റലിൽ(7.50-8.30 വരെ കുട്ടികളുടെ ഒപിയിൽ) 8.30 മുതൽ 8.45 വരെ ക്യാഷ്യാലിറ്റിയിൽ. 8.45 മുതൽ 9.50 വരെ നിരീക്ഷണ മുറി. 9.50 മുതൽ 10.15 വരെ കുട്ടികളുടെ ഒപി. 10.15 മുതൽ 10.30 വരെ കാന്റീൻ

 

▪️ജൂലൈ 14ന് വീട്ടിൽ തന്നെ

 

▪️ജൂലൈ 15– വീട്-ഓട്ടോയിൽ പികെഎം ആശുപത്രി(7.15 മുതൽ 7.50 വരെ ക്യാഷ്യാലിറ്റി. 7.50 മുതൽ വൈകിട്ട് 6.20 വരെ ആശുപത്രി മുറി. 6.20 പിഎമ്മിന് ആംബുലൻസിൽ മൗലാന ആശുപത്രിയിലേക്ക്. വൈകിട്ട് 6.50 മുതൽ രാത്രി 8.10 വരെ ക്യാഷ്യാലിറ്റിയിൽ. 8.10 മുതൽ 8.50 വരെ എംആർഐ മുറി. 8.50 മുതൽ 9.15 വരെ എമർജൻസി വിഭാഗം. 9.15 മുതൽ ജൂലൈ 17ന് രാത്രി 7.37 വരെ പീഡിയാട്രിക് ഐസിയു

 

▪️ജൂലൈ 17ന് രാത്രി 7.37 മുതൽ 8.2 വരെ എംആർഐ മുറി.

 

▪️ജൂലൈ 17ന് രാത്രി 8.30 മുതൽ ജൂലൈ 19ന് വൈകിട്ട് 5.30 വരെ പീഡിയാട്രിക് ഐസിയു.

 

▪️ജൂലൈ 19-വൈകിട്ട് മൗലാന ആശുപത്രിയിൽ നിന്ന് ആംബുലൻസിൽ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക്.

 

☎️ –കൺട്രോൾ റൂം നമ്പറുകൾ

 

0483-2732010

0483-2732050

0483-2732060

0483-2732090


Join our Whatsapp group for more Live News..
Click to join our Whatsapp group



Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *