മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റ് ഇന്ന്. ലോക്‌സഭ തിരഞ്ഞെടുപ്പിലെ തിരിച്ചടിയും ഈ വർഷം നടക്കാൻ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പുകളും ബജറ്റിനെ സ്വാധീനിക്കും. കാർഷിക വിളകൾക്ക് താങ്ങ് വില, രാസവള സബ്‌സിഡി ഉൾപ്പെടെയുള്ള പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും. നികുതി ഇളവുകളും ബജറ്റിൽ ഉണ്ടായേക്കും.
സ്ത്രീ സുരക്ഷയ്ക്കും സ്ത്രീകളുടെ ഉന്നമനത്തിനും പദ്ധതികൾ പ്രഖ്യാപിക്കും. യുവാക്കൾക്ക് പ്രത്യേക പരിഗണന നൽകും. പെൻഷൻ തുക ഉയർത്താനും കഴിയും. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി കൂടുതൽ തുക മാറ്റി വെക്കാൻ സാധ്യത. ഭീകരാക്രമണങ്ങൾ തുടർകഥയാകുന്ന പശ്ചാത്തലത്തിൽ പ്രതിരോധ മേഖലയ്ക്ക് കൂടുതൽ തുക മാറ്റിവെച്ചേക്കും. ചെറുകിട ഇടത്തരം സംരഭങ്ങൾക്ക് കൂടുതൽ പ്രഖ്യാപനങ്ങളും ഉണ്ടായേക്കും.
ഐഎംഎസ് ഉൾപ്പെടെയുള്ള പ്രഖ്യാപനങ്ങൾ ആരോഗ്യ മേഖലയ്ക്ക് ഉണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. റെയിൽവെ സ്റ്റേഷൻ വികസനം, കൂടുതൽ ട്രെയിനുകൾ, ട്രെയിൻ സുരക്ഷ എന്നിവ ബജറ്റിൽ ഇടം പിടിക്കും. നികുതി ഇളവുകൾ ഉണ്ടാകും എന്നതാണ് മറ്റൊരു പ്രതീക്ഷ.തുടർച്ചയായ ഏഴാമത്തെ ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കാനൊരുങ്ങുന്നത്. ബജറ്റ് തയ്യാറാക്കിയത് രാജ്യത്തെ സാധാരണക്കാരെയും പാവപ്പെട്ടവരെയും പരിഗണിക്കാതെ എന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.