ഡെങ്കിപ്പനി: മലയാളി അധ്യാപിക മരിച്ചു

കുട്ടനാട്: ബെംഗളൂരുവിൽ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി അധ്യാപിക മരിച്ചു. രാമങ്കരി കവലയ്ക്കൽ പി.കെ.വർഗീസിൻ്റെയും ഷൂബി മോളുടെയും മകൾ ആൽഫിമോൾ (24) ആണ് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് കഴിഞ്ഞ 11 ദിവസമായി ബെംഗളൂരുവിലെ സെൻ്റ് ഫിലോമിന ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ആൽഫിമോൾ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒരു സമയത്ത് അന്ത്യം സംഭവിച്ചത്.

ബെംഗളൂരുവിൽ എംഎസ്‌സി പഠനം പൂർത്തിയാക്കിയ ശേഷം ദയ കോളേജിൽ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു. സംസ്കാരം പിന്നീട്.

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group



Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *