കേന്ദ്ര ബജറ്റ് 2024;സ്വർണ്ണം വെള്ളി കസ്റ്റംസ് തീരുവ കുറച്ചു

ബജറ്റ് പ്രഖ്യാപനത്തിൽ സ്വർണം, വെള്ളി,പ്ലാറ്റിനം വില കുറയും. സ്വർണ്ണത്തിൻറെയും വെള്ളിയുടെയും കസ്റ്റംസ് തിരുവ 6 ശതമാനം കുറച്ചുവെന്നും ധനമന്ത്രി പറഞ്ഞു. ലെതർ ഉത്പന്നങ്ങളുടെയും തുണിത്തരങ്ങളുടെയും വില കുറയും. പ്ലാസ്റ്റിക്കിന്റെ കസ്റ്റംസ് തിരുവു കൂട്ടും. പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വില ഉയരും. സമുദ്രോൽപ്പന്നങ്ങളുടെ കയറ്റുമതി വർധിപ്പിക്കാൻ നികുതിയിളവ് നൽകും.

 

മത്സ്യങ്ങൾക്കുള്ള തീറ്റ ഉൾപ്പടെ 3 ഉൽപന്നങ്ങൾക്ക് നികുതി കുറയ്ക്കും. ചെമ്മീൻ തീറ്റയ്ക്ക് ഉൾപ്പടെ വില കുറയ്ക്കും.ക്യാൻസർ ചികിത്സയ്ക്ക് ആവശ്യമായ 3 മരുന്നുകളുടെ കസ്റ്റംസ് ഒഴിവാക്കി. മൊബൈൽ ഫോൺ ചാർജുകളുടെ വില കുറയും. അമോണിയം നൈട്രേറ്റിന് വില കുറയും. 20 ധാതുക്കളുടെ കസ്റ്റംസ് തിരുവ കുറച്ചു. എക്‌സ്റേ ടൂബുകൾക്കും മെഷീനുകൾക്കും വില കൂടും.

 

കാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ധന വിനിമയത്തെ നികുതിയിൽ നിന്ന് ഒഴിവാക്കും. നികുതിദായകരിൽ മൂന്ന് പേരും പുതിയ നികുതി സമ്പ്രദായം സ്വീകരിച്ചു. ആദായ നികുതി റിട്ടേൺ വൈകിയാൽ ക്രിമിനൽ നടപടികൾ സ്വീകരിക്കില്ലെന്ന് മന്ത്രി അറിയിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group



Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *