മാനന്തവാടി : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടി. പേരിയ വരയാൽ മുക്കത്ത് വീട്ടിൽ ബെന്നി(45)യെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതി പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവേ ഒളിവിൽ പോയ ബെന്നിയെ കണ്ണൂരിൽ നിന്ന് അന്വേഷണ സംഘം പിടികൂടി. ഇയാൾ മുൻപും നിരവധി കേസുകളിൽ പ്രതിയാണ്.
ഇൻസ്പെക്ടർ എസ്. എച്ച്. ഒ ടി.എ അഗസ്റ്റിൻ്റെ നേതൃത്വത്തിൽ എസ്.ഐ സോബിൻ, എ.എസ്. ഐ സജി, സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുൾ അസീസ്, റാംസൺ, സിവിൽ പോലീസ് ഓഫീസർമാരായ സുനിത, അനിൽകുമാർ തുടങ്ങിയവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.