ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുൻ ഓടിച്ചിരുന്ന ലോറി ലൊക്കേറ്റ് ചെയ്തെന്ന് സൂചന. അർജുന്റെ ലോറിയിലെ തടി കെട്ടിയതെന്ന് സംശയിക്കുന്ന കയറിൻ്റെ ഭാഗങ്ങൾ കണ്ടെടുത്തതായി റിപ്പോർട്ട് ചെയ്യുന്നു. ബൂം എക്സ്കവേറ്റർ ഉപയോഗിച്ചുള്ള തിരച്ചിലിനിടെയാണ് കണ്ടെത്തിയത്.
തീരത്തോട് ചേർന്ന് മണ്ണിടഞ്ഞു കൂടിയ ഭാഗത്താണ് കയർ കണ്ടെത്തിയത്. ജെസിബികൾ ഉപയോഗിച്ച് ഇവിടെ നിന്നും മണ്ണ് മാറ്റുന്നത് തുടരുകയാണ്. ഇത് അർജുൻ്റെ ലോറിയാണെന്ന സംശയത്തിലാണ് രക്ഷാപ്രവർത്തകർ. ഉന്നത ഉദ്യോഗസ്ഥർ അൽപ്പസമയത്തിനകം അപകടസ്ഥലത്ത് എത്തും.