കാട്ടിക്കുളം: വനംവകുപ്പ് വാഹനത്തിന് നേരെ കാട്ടാന ആക്രമണം .തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷനിലെ വാഹനത്തിന് നേരെയാണ് പനവല്ലി എമ്മടിയിൽ വെച്ച് കാട്ടാന ആക്രമിച്ചത്.ഫോറസ്റ്റർ കെ. രമേശിന്റെ നേതൃത്വത്തിൽ പതിവ് നൈറ്റ്പെട്രോളിംഗിനിറങ്ങിയ അഞ്ചോളം പേരടങ്ങുന്ന വനപാലക സംഘം കാട്ടാനയുടെ മുമ്പിൽ പെടുകയായിരുന്നു. വാഹനത്തിൻ്റെ ബോണറ്റും റേഡിയേറ്ററും കുത്തി നശിപ്പിച്ചു.
വനം വകുപ്പ് വാഹനത്തിന് നേരെ കാട്ടാന ആക്രമണം.
![](https://wayanadvaarthapage.com/wp-content/uploads/2024/07/Polish_20240725_110946224.jpg)