മാനന്തവാടി :ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ പിന്നിലിരിക്കുന്നയാൾ ഹെൽമെറ്റ് ധരിക്കാത്തതിനെ തുടർന്ന് പോലീസ് പിടികൂടിയ യുവാക്കളെ പരിശോധിച്ചപ്പോൾ കഞ്ചാവ് കണ്ടെത്തി. 604 ഗ്രാം കഞ്ചാവുമായി ഇടവക സ്വദേശികളായ കുന്നുമ്മൽ വീട്ടിൽ ജി. ഗോകുൽ [21] തൃപ്പണിക്കര വീട്ടിൽ ടി.ജെ. അർജുൻ [19] എന്നിവരെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. മാനന്തവാടി ടൗണിലെ വള്ളിയൂർക്കാവ് റോഡ് ജംഗ്ഷനിൽ വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലായത്
ഹെൽമെറ്റ് ധരിച്ചില്ല പരിശോധനയിൽ കഞ്ചാവുമായി യുവാക്കൾ പിടിയിൽ
