അങ്കോല : ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ലോറി കണ്ടെത്താനുള്ള ശ്രമങ്ങൾ 11-ാം ദിനത്തിലും തുടരുന്നു. കനത്ത മഴമൂലമുണ്ടാകുന്ന പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തകർക്ക് വലിയ പ്രതിസന്ധിയാണ് ഇപ്പോഴും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ലോറിയുടെ സ്ഥാനം കണ്ടെത്തിയിട്ടും കുത്തൊഴുക്കുമൂലം പുഴയിലിറങ്ങാനോ പരിശോധന നടത്താനോ ഇതുവരെ സാധിച്ചിട്ടില്ല.
ഡ്രോൺ ഉപയോഗിച്ചും മറ്റ് സംവിധാനങ്ങളും ഉപയോഗിച്ചും പരിശോധനകൾ തുടരുന്നുണ്ടെങ്കിലും പുഴയുടെ അടിത്തട്ടിലെ ഒഴുക്ക് ആറ് നോട്ട്സായി തുടരുകയാണ്. ഒഴുക്കിന്റെ ശക്തി മൂന്ന് നോട്ട്സ് ആയി കുറഞ്ഞാൽപോലും മുങ്ങൽവിദഗ്ധർക്ക് അത് ഏറ്റവും അപകടകരമായ നിലയാണെന്നാണ് വിലയിരുത്തൽ. രക്ഷാപ്രവർത്തനങ്ങൾക്ക് വെല്ലുവിളിയായി കനത്ത മഴയുമുണ്ട്. ഷിരൂരിൽ ഇന്നും ഓറഞ്ച് അലർട്ടാണ്. കനത്ത മഴയും ശക്തമായ ഒഴുക്കും മൂലം രക്ഷാപ്രവർത്തനം നിർത്തിവെയ്ക്കും എന്ന് സുചനകളാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത ഡ്രോൺ ഉപയോഗിച്ച് പരിശോധന തുടരും.