കോഴിക്കോട്: വടകര ദേശീയപാതയില്‍ കുഴിയില്‍ നിന്നും റോഡിലേക്ക് മറിഞ്ഞു വീണ സ്‌കൂട്ടർ യാത്രക്കാരി കെഎസ്‌ആർടിസി ബസ് കയറി മരിച്ചു.ചോറോട് സ്വദേശിനി പ്രഭയാണ് മരിച്ചത്.
മകൻ്റെ ഭാര്യയുടെ സ്കൂട്ടറിന് പിന്നില്‍ സഞ്ചരിക്കുബോഴാണ് അപകടം. കണ്ണൂർ ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്നു ഇരുവരും. വടകര കൊപ്ര ഭവന് സമീപം ദേശീയപാതയില്‍ വെച്ച് സ്കൂട്ടർ അപകടത്തില്‍ പെടുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ പ്രഭ മരിച്ചു. മകൻ്റ ഭാര്യ ശ്രീകലയെ നിസാര പരിക്കുകളോടെ വടകര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.