സുപ്രീം കോടതി നിർദ്ദേശ പ്രകാരം നീറ്റ് യു.ജി പരീക്ഷയുടെ പുതുക്കിയ പട്ടിക പ്രസിദ്ധീകരിച്ചു. മലയാളിയടക്കം 17 പേർക്കാണ് ഒന്നാം സ്ഥാനം ലഭിച്ചത്. കണ്ണൂർ പള്ളിക്കര പൊടിക്കുണ്ട് സ്വദേശി ശ്രീനന്ദ് ഷർമിളാണ് ഒന്നാം റാങ്ക് നേടിയ മലയാളി. ആദ്യ പട്ടികയിൽ ഒന്നാം റാങ്ക് നേടിയ വിദ്യാർത്ഥികളുടെ എണ്ണം 61 ആയിരുന്നു.ഇതിൽ നാലു മലയാളികളും ഉണ്ടായിരുന്നു.
ആദ്യ നൂറു ഉണ്ട് കേരളത്തിൽ നിന്ന് 4 പേർ. കേരളത്തിൽ പരീക്ഷ എഴുതിയ 136974 പേരിൽ 86713 പേർ യോഗ്യത നേടി.ഉത്തരവിനെ തുടർന്നാണ് പുതുക്കിയ സുപ്രീംകോടതി പട്ടിക പ്രസിദ്ധീകരിച്ചത്. exams.nta.ac.in വെബ്സൈറ്റിൽ ഫലമറിയാം. പുതുക്കിയ പട്ടിക വന്നതോടെ 1600 വിദ്യാർത്ഥികൾക്ക് മെഡിക്കൽ പ്രവേശനത്തിനുള്ള അവസരം ഇല്ലാതായി