വൈത്തിരി സ്വദേശിയിൽ നിന്ന് ആറര ലക്ഷം തട്ടിയ കേസിൽ യുവാവിനെ അറസ്റ്റ് ചെയ്ത് വയനാട് സൈബർ പോലീസ്

കൽപ്പറ്റ: വൈത്തിരി സ്വദേശിയിൽ നിന്ന് ആറര ലക്ഷം തട്ടിയ കേസിൽ ഒരാളെ തൃശൂരിൽ നിന്ന് പൊക്കി വയനാട് സൈബർ പോലീസ്. തൃശൂർ, കിഴക്കേ കോടാലി, തേറാട്ടിൽ വീട്ടിൽ ടി.എസ്. ഹരികൃഷ്ണ(21)യെയാണ് വയനാട് സൈബർ പോലീസ് ഇൻസ്പെക്ടർ ഷാജു ജോസഫും സംഘവും പിടികൂടിയത്. വൈത്തിരി സ്വദേശിയിൽ നിന്ന് നഷ്ടമായ പണം കൽക്കത്തയിലുള്ള ഐ.സി.ഐ.സി.ഐ ബ്രാഞ്ചിലേക്കാണ് ക്രഡിറ്റ് ആയത്. നിമിഷങ്ങൾക്കുള്ളിൽ അത് ഹരികൃഷ്ണയുടെ കൈവശമുള്ള സൗത്ത് ഇന്ത്യൻ ബാങ്കിലേക്ക് ട്രാൻസ്ഫറായി. തുടർന്ന്, അക്കൗണ്ടിലുള്ള പണം കറൻസിയാക്കി ബിനാൻസ് ആപ്പ് വഴി വിവിധ ഐഡികളിലൂടെ കൈമാറുകയായിരുന്നു. വിവിധ ഓൺലൈൻ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം കറൻസിയാക്കി തട്ടിപ്പുകാർക്ക് കൈമാറുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഹരികൃഷ്ണ. ഇതിനുള്ള കമ്മീഷനാണ് ഇയാൾക്ക് ലഭിക്കുക. പ്രതിയുടെ പക്കൽ നിന്നും തട്ടിപ്പിനുപയോഗിച്ച ഏഴോളം എ.ടി.എം കാർഡുകളും ഫോണും സിമ്മും പിടിച്ചെടുത്തിട്ടുണ്ട്. ഹരികൃഷ്ണയുടെ കൈവശമുള്ള അക്കൗണ്ടിലേക്ക് ഒരു മാസത്തിനകം 50 ലക്ഷത്തോളം വന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ മറ്റു പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കി.

 

മെയ് മാസത്തിലാണ് വൈത്തിരി സ്വദേശിയിൽ നിന്ന് ആറര ലക്ഷം തട്ടിയെടുത്തത്. വാട്സ്ആപ്പിൽ നിരന്തരം ബന്ധപ്പെട്ട ഓൺലൈൻ ട്രേഡിംഗിലൂടെ വലിയ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് വ്യാജ ഓൺലൈൻ ട്രേഡിംഗ് പ്ലാറ്റ്ഫോം മുഖാന്തിര തട്ടിപ്പ് നടത്തി. വ്യാജ ട്രേഡിംഗ് പ്ലാറ്റ്ഫോമിൽ സൈൻ ഇൻ ചെയ്യിപ്പിച്ച് വിശ്വാസം നേടിയെടുത്തു. യഥാർത്ഥ ഓൺലൈൻ ട്രേഡിംഗ് സൈറ്റുകളിൽ ട്രേഡിംഗ് നടത്തുന്നതുപോലെ ഷെയറുകൾ വാങ്ങാനും വിതരണം ചെയ്യാനും സാധിക്കുന്ന വ്യാജ സൈറ്റിൽ ലാഭക്കണക്കുകളും ബാലൻസും കാണിക്കുന്നത് കണ്ട് വിശ്വസിച്ചാണ് വൈത്തിരി സ്വദേശി ലക്ഷങ്ങൾ നിക്ഷേപിച്ചത്. പണം കാണിക്കാൻ ശ്രമിക്കുമ്പോഴാണ് ചതി മനസിലായത്. എ.എസ്.ഐ റസാഖ്, സി.പി.ഒമാരായ മുഹമ്മദ് അനീസ്, പി.പി. പ്രവീൺ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു


Join our Whatsapp group for more Live News..
Click to join our Whatsapp group



Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *