പാലക്കാട് :മാവോയിസ്‌റ്റ് നേതാവ് സോമനെ പൊലീസ് പിടികൂടി.ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽനിന്നാണ് ഭീകരവിരുദ്ധ സ്ക്വാഡ് ഇയാളെ പിടികൂടിയത്. കൽപ്പറ്റ സ്വദേശി സോമൻ മാവോയിസ്റ്റ് നാടുകാണി ദളം കമൻഡാന്റാണ്. പൊലീസിനെ ആക്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയാണ്.ദിവസങ്ങൾക്ക് മുൻപ് കൊച്ചിയിൽ നിന്നും പിടിയിലായ മാവോയിസ്റ്റ് മനോജിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സോമനെ പിടികൂടിയത് എന്നാണ് വിവരം. കൽപ്പറ്റ സ്വദേശിയാണ് സോമൻ. സോമൻ്റെ കൂട്ടാളിയാണ് മനോജ്. ഇവരുടെ സംഘത്തിലെ രണ്ട് പേരെ കൂടി പിടികൂടാനുണ്ട്.