പടിഞ്ഞാറത്തറ : ബാണാസുരസാഗർ ജലസംഭരണിയിൽ ജലനിരപ്പ് ഉയർന്ന് ഇപ്പോൾ 772.50 മീറ്ററിൽ എത്തിയിരിക്കുകയാണ്. ഇത് ജലസംഭരണിയുടെ ഇന്നത്തെ അപ്പർ റൂൾ ലെവലായ 773.50 മീറ്ററിന്റെ ഓറഞ്ച് അലേർട്ട് (Orange Alert) ജല നിരപ്പ്’ ആയതിനാൽ ഡാമിലെ അധികജലം താഴേക്ക് ഒഴുക്കിവിടുന്നതിനുള്ള പ്രാരംഭനടപടികളുടെ ഭാഗമായി രണ്ടാംഘട്ട മുന്നറിയിപ്പായ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു