ബംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതാഅര്‍ജുനായുള്ള തിരച്ചില്‍ താത്കാലികമായി നിര്‍ത്തി; കാലാവസ്ഥ അനുകൂലമായാല്‍ ദൗത്യം തുടരും കര്‍ണാടക സർക്കാർയ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ താത്കാലികമായി അവസാനിപ്പിച്ചു. ഇന്ന് വൈകുന്നേരം നടന്ന ഉന്നതലയോഗത്തിനുശേഷം കര്‍ണാടക സര്‍ക്കാരാണ് തീരുമാനം അറിയിച്ചത്.
അര്‍ജുനായുള്ള തിരച്ചില്‍ പതിമൂന്നാം ദിവസവും ഫലം കാണാതെ വന്നതോടെയാണ് തീരുമാനം. കേരളം തിരച്ചില്‍ തുടരണമെന്ന് ആവശ്യപ്പെട്ടെങ്കിലും തിരച്ചില്‍ തുടരാനാവില്ലെന്ന് കര്‍ണാടക വ്യക്തമാക്കി. പുഴയില്‍ ഇറങ്ങാനാവില്ലെന്നും കുത്തൊഴുക്ക് കുറഞ്ഞാല്‍ തിരച്ചില്‍ തുടരുമെന്നും കാര്‍വാര്‍ എംഎല്‍എ പറഞ്ഞു. തിരച്ചില്‍ ആരംഭിക്കാന്‍ പുഴയിലെ ജലനിരപ്പ് കുറയണം. കാലാവസ്ഥ അനുകൂലമാകുകയും യന്ത്രങ്ങള്‍ എത്തിക്കുകയും ചെയ്ത ശേഷമേ തിരച്ചില്‍ പുനരാരംഭിക്കാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.