ഷിരൂർ: ഗംഗാവലി പുഴയിൽ ഇനിയും ആഴത്തിൽ മുങ്ങിയാൽ തനിക്ക് ചിലപ്പോൾ തിരികെ വരാനാവില്ലെന്ന് ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പടെയുള്ള മൂന്നു പേർക്കായി തിരച്ചിൽ നടത്തുന്ന മാൽപെ സംഘം തലവൻ ഈശ്വർ മൽപെ. നദിയിൽ അത്രക്കും ഒഴുക്കുണ്ട്. അടിയൊഴുക്കിന് 60 കിലോമീറ്റർ വേഗതയുണ്ട്.
താൻ ഏഴു തവണ നദിയിൽ മുങ്ങി. ആഴത്തിൽ വൈദ്യത തൂണിന്റെ സ്റ്റേ വയർ മരത്തിൽ ചുറ്റി കിടക്കുന്നുണ്ടായിരുന്നു. മരക്കഷണങ്ങളും ഉണ്ട്. ചെളിയും മണ്ണും മുടിക്കിടക്കുന്ന അവയുടെ അകത്തേക്ക് കയറാൻ കഴിയില്ല. ലോറി അതിനകത്തുണ്ടെന്ന് ഉറപ്പുവരുത്തണമെങ്കിൽ അകത്ത് കയറണം. പ്രയാസപ്പെട്ട് കയറിയാൽ ഞാൻ തിരികെ വരണമെന്നില്ലെന്നും മൽപെ പറഞ്ഞു. ഗംഗാവലിയുടെ രൗദ്രത്തിൽ തന്നെയാണ് ഇപ്പോഴും ഒഴുകി കൊണ്ടിരിക്കുന്നതെന്നും മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ പറഞ്ഞു.