പാരീസ് ഒളിംമ്പിക്സ് : ഇന്ത്യക്ക് ആദ്യ മെഡല്‍

പാരീസ് ഒളിമ്ബിക്സില്‍ ഇന്ത്യയുടെ അഭിമാനമായി മനു ഭാകർ. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റള്‍ ഇനത്തില്‍ ആണ് താരം വെങ്കലം നേടിക്കൊണ്ട് ഇന്ത്യയുടെ പാരീസ് ഒളിമ്ബിക്സിലെ ആദ്യ മെഡല്‍ ഉറപ്പിച്ചു. ആവേശകരമായ ഫൈനലില്‍ 221.7 പോയിന്റുകള്‍ നേടിയാണ് മുൻ ലോക ഒന്നാം നമ്ബർ മൂന്നാമത് ഫിനിഷ് ചെയ്തത്.

 

3 കൊല്ലം മുമ്പ് ടോക്കിയോ ഒളിമ്ബിക്സിലെ കണ്ണീർ ആണ് ഇത്തവണത്തെ പ്രകടനത്തോടെ മനു മായിച്ചു കളഞ്ഞത്. അന്ന് വലിയ പ്രതീക്ഷയോടെ ഷൂട്ട് ചെയ്ത താരം യോഗ്യതയില്‍ 12 മത് ആവുക ആയിരുന്നു. ഇന്ന് 243 പോയിന്റ് നേടിയ കൊറിയയുടെ ഒ യെ ജിൻ ഒന്നാമതും 241 പോയിൻ്റ് നേടിയ കൊറിയയുടെ തന്നെ കിം യെജി രണ്ടാമതും ഫിനിഷ് ചെയ്തു.

 

ചരിത്രമെഴുതിയാണ് മനു ഭാകര്‍ രാജ്യത്തിന്റെ ഷൂട്ടിങ് മെഡലിനായുള്ള 12 വര്‍ഷത്തെ കാത്തിരിപ്പിനു വിരാമമിട്ടത്. ഒളിംപിക്‌സ് ഷൂട്ടിങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരവും, എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരവുമെന്ന റെക്കോര്‍ഡും സ്വന്തമാക്കിയാണ് താരത്തിന്റെ നേട്ടം.നേരിയ പോയിന്റ് വ്യത്യാസത്തിലാണ് താരത്തിനു വെള്ളി നഷ്ടമായത്.

 

യോഗ്യതാ റൗണ്ടില്‍ മനു ഭാകര്‍ മൂന്നാം സ്ഥാനത്തെത്തി. താരം 580-27 പോയിന്റുകള്‍ നേടിയാണ് ഫൈനലുറപ്പിച്ചത്. 2020ല്‍ ടോക്യോ ഒളിംപിക്സില്‍ മൂന്ന് വിഭാഗത്തില്‍ മത്സരിച്ച മനുവിനു ഒന്നിലും ഫൈനലിലെത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ താരം ആദ്യമിറങ്ങിയ പോരില്‍ തന്നെ ഫൈനലിലേക്ക് മുന്നേറിയാണ് ചരിത്രമെഴുതിയത്


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *